കാഠ്മണ്ഡു: രാജ്യത്തെ അതിർത്തി പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് നേപ്പാൾ. ഒരു നേപ്പാൾ പത്രത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്നുതന്നെ ഈ വാർത്ത നിഷേധിച്ചതാണെന്നും സംഭവത്തിൽ പത്രം ക്ഷമാപണം നടത്തിയെന്നും നേപ്പാൾ സർക്കാർ പറഞ്ഞു.
കൃഷിമന്ത്രാലയത്തിന്റെ സർവേ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വാർത്ത നൽകിയത്.