bjp-

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി എം നടത്തുന്ന സമരത്തെ പിന്തുണച്ച് പരിപാടിയിൽ പങ്കെടുത്ത കൗൺസിലർ വിജയകുമാരിയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷൻ പാൽക്കുളങ്ങര വാർഡ്. കൗൺസിലർ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എം സമരത്തിൽ പങ്കെടുക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് നടപടി.

ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും നാടിനെ വഞ്ചിച്ച ബി ജെ പിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുളള ആർക്കും കഴിയില്ലെന്നും സമരത്തിൽ പങ്കെടുത്ത് വിജയകുമാരി വ്യക്തമാക്കിയിരുന്നു..