മുംബയ്: റെക്കാഡ് കുതിപ്പിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം കഴിഞ്ഞവാരം 294 കോടി ഡോളറിന്റെ നഷ്‌ടം നേരിട്ടു. 53,525.2 കോടി ഡോളറിലേക്കാണ് ശേഖരം താഴ്‌ന്നത്. 74.3 കോടി ഡോളർ ഇടിഞ്ഞ് വിദേശ നാണയ ആസ്‌തി 49,155 കോടി ഡോളറിലെത്തി. കരുതൽ സ്വർണശേഖരം 219 കോടി ഡോളർ കുറഞ്ഞ് 3,759.5 കോടി ഡോളറായി. കഴിഞ്ഞ ജൂൺ അഞ്ചിനാണ് വിദേശ നാണയശേഖരം ആദ്യമായി 50,000 കോടി ഡോളർ കടന്നത്.