സോൾ : ഒരിടവേളയ്ക്ക് ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വീണ്ടും പുറത്തുവരുന്നു. കിം ജോംഗ് ഉൻ അബോധവാസ്ഥയിലാണെന്നും ഭരണം സഹോദരി കിം യോ ജോംഗിന് കൈമാറിയതായും വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ദക്ഷിണ കൊറിയ നാഷനൽ ഇന്റലിജൻസ് സർവീസിനെ (എൻഐഎസ്). ഉദ്ധരിച്ചാണ് റിപ്പോർട്ട്. അസുഖത്തെ ത്തുടർന്ന് കിം ജോംഗ് ഉൻ മരിച്ചെന്നും അഭ്യൂഹമുണ്ട്..
അതേസമയം അസുഖത്തെതുടർന്ന് കിം ജോംഗ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് അധികാരം സഹോദരിക്ക് കൈമാറിയതെന്നും പറയുന്നു. കിം ജോംഗ് ഉൻ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുമെന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
മാസങ്ങൾക്ക് മുൻപും ഉത്തരകൊറിയൻ ഭരാണധികാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു കിം ജോംഗ്ഉ ൻ ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിടുന്നതായി ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാംഗ് സോംഗ് മിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.