ig

ചണ്ഡീഗഢ്: പഞ്ചകുള ജില്ലയിലെ പിഞ്ചോറിൽ മദ്യലഹരിയിൽ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയിൽ ഹരിയാന പൊലീസ് ഐ.ജി (ഹോംഗാർഡ്‌സ്) ഹേമന്ദ് കൽസൺ (55) അറസ്റ്റിൽ. രണ്ട് കുടുംബങ്ങളുടെ പരാതിയിലാണ് അറസ്റ്റ്.

42കാരിയായ സ്ത്രീയുടെ വീട്ടിലാണ് ഐ.ജി ആദ്യം അതിക്രമിച്ച് കയറിയത്. തുടർന്ന് സ്ത്രീയെയും മകളെയും മർദ്ദിക്കാൻ ശ്രമിച്ചു. ഒടുവിൽ സ്ത്രീ ഇയാളെ തള്ളി വീടിന് പുറത്താക്കി.

ദമ്പതിമാരായ രണ്ട് പേരാണ് ഐ.ജിക്കെതിരെ രണ്ടാമത് പരാതി നൽകിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ ഐ.ജി തന്റെ ഭാര്യയെ കയറിപിടിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ഗൃഹനാഥന്റെ പരാതി. ഏറെ പണിപ്പെട്ടാണ് ഇരുവരും ഐ.ജിയെ വീട്ടിൽനിന്ന് പുറത്താക്കിയത്.