ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി പൂർണമായും മുങ്ങിപ്പോകുമെന്നും ലോകത്തെ ഒരു ശക്തിക്കും അതിനെ രക്ഷിക്കാൻ ആകില്ലെന്നും ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ. ഗ്വാളിയോറിൽ നടന്ന ബി.ജെ.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാൻ.
നേരത്തെ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി രാജിവയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിക്കുള്ളിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 പ്രവർത്തകസമിതി അംഗങ്ങൾ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ സോണിയ സന്നദ്ധത അറിയിച്ചത്.