ചെന്നൈ: അമേരിക്കന്‍ സ്വദേശിനിയായ 31 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം. തമിഴ്‌നാട്ടിലെ തിരുവണാമലയിലെ ഗിരിവല്ലം പാത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് നാമക്കല്‍ സ്വദേശിയായ 38 വയസുകാരന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ യുവതി ഒറ്റയ്ക്കായിരുന്ന സമയം നോക്കിയാണ് ഇയാൾ വീട്ടില്‍ അതിക്രമിച്ച് കയറിയതും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും. തുടർന്ന് മണികണ്ഠന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി യുവതി കത്തി വീശുകയും മണികണ്ഠന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശേഷം, ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടി മരത്തില്‍ കെട്ടിയിടുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ സ്വദേശിനി കഴിഞ്ഞ അഞ്ചുമാസമായി തിരുവണാമലയിലാണ് താമസിക്കുകയായിരുന്നു.