geh

ജയ്‌പൂർ: നേതൃമാറ്റം ആവശ്യപ്പെട്ട് 23 കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത അവിശ്വനീയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാർട്ടി നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് സോണിയയുടെ തീരുമാനമെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി രാഹുൽ ഗാന്ധി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് 23 കോൺഗ്രസ് നേതാക്കൾ കത്തെഴുതിയെന്നുളളത് അവിശ്വസനീയമാണ്. അത് സത്യമാണെങ്കിൽ, വളരെ നിർഭാഗ്യകരമായിപ്പോയി. ഈ നിർണായക പ്രതിസന്ധിയിൽ പാർട്ടിയെ സോണിയാ ഗാന്ധി തന്നെ നയിക്കണമെന്നാണ് ഞാൻ കരുതുന്നത്. ജനാധിപത്യത്തിന്റെ ധാർമികത സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം നടക്കുമ്പോൾ എല്ലായിടത്തും അവർ മുന്നിൽ നിന്ന് വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ട്. നേതൃസ്ഥാനത്തേക്കില്ലെന്ന തീരുമാനം സോണിയ കടുപ്പിച്ചിരിക്കുകയാണെങ്കിൽ മുന്നോട്ടുവരാൻ രാഹുൽ തയ്യാറകണം. കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേൽക്കണം.' ഗെലോട്ട് പറഞ്ഞു.