zakir-naik-

തിരുവനന്തപുരം:വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന് രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്ന് ബി.ജെ..പി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു സീറ്റ് പോലും കേരളത്തിൽ നിന്ന് ലഭിക്കാതെ പോയ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മാത്രം 26.35ലക്ഷം വോട്ടുകളാണ് കിട്ടിയതെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു.. എൻ.ഡി.എയുടെ ഘടകകക്ഷികൾ കൂടി ചേർന്നാൽ അത് മുപ്പത്തിരണ്ട് ലക്ഷത്തിനടുത്തുണ്ട്. അതുകൊണ്ട് സാക്കിർ നായിക്കിന് രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലന്നും ഓർമപ്പെടുത്തലും മുന്നറിയിപ്പാണെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ പ്രവർത്തനം ശക്തമല്ല. അതുകൊണ്ടുതന്നെ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുസ്ലിങ്ങൾ തയ്യാറെടുക്കാൻ സക്കീർ നായിക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിൽ ആഹ്വാനം ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാൻ സാധിക്കുമെങ്കിൽ അതാണ് താരതമ്യേന നല്ലതെന്നും എന്നാൽ അതിനായി ഇന്ത്യ വിടേണ്ടതില്ലെന്നും നായിക്ക് പറയുന്നു. അതിനുപകരം, മുസ്ലീങ്ങളോട് 'സഹാനുഭൂതി' വച്ചുപുലർത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്. കേരളമാണ് പെട്ടെന്ന് തന്റെമനസ്സിൽ വരുന്നത്. കേരളത്തിലെ ജനങ്ങൾ വർഗീയ മനസ്ഥിതി ഉള്ളവരല്ല. നായിക്ക് പറയുന്നു.

അവിടെ വിവിധ മതത്തിൽ പെട്ടവർ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നുവെന്നും അവിടെ ബി.ജെ.പിക്ക് സ്വാധീനമില്ലാത്തത് കൊണ്ട് കേരളമാണ് ഇതിന്‌ ഏറ്റവും അനുയോജ്യമെന്നും നായിക്ക് കൂട്ടിച്ചേർക്കുന്നുണ്ട്. . 2016 ഇന്ത്യ വിട്ട് മലേഷ്യയിൽ ഒളിച്ച് താമസിക്കുന്ന സാക്കിർ നായിക്ക്, കള്ളപ്പണം വെളുപ്പിക്കൽ, ഹിംസയ്ക്കായി പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് രാജ്യം തേടുന്നയാളാണ്.

26,35,810. ഇരുപത്താറുലക്ഷത്തി മുപ്പത്തയ്യായിരത്തി എണ്ണൂറ്റി പത്ത്. ഒരു സീറ്റ് പോലും കേരളത്തിൽ നിന്ന് ഞങ്ങൾക്ക് കിട്ടാതെ...

Posted by Sobha Surendran on Saturday, 22 August 2020