isis

ന്യൂഡൽഹി: ഐസിസ് ബന്ധം മൂലം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ഭാര്യയും പിതാവും പ്രതികരണവുമായി രംഗത്ത്. ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശി മുഹമ്മദ് മുസ്തകീന്‍ ഖാന് എന്ന അബു യൂസഫാണ് വെള്ളിയാഴ്ച ഡൽഹിയില്‍ നിന്നും ഭീകരവാദ ബന്ധം മൂലം അറസ്റ്റിലായത്.

മുഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഗണ്‍ പൗഡർ, സ്‌ഫോടക വസ്തുക്കൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. ഡൽഹിയിലെ തിരക്കേറിയ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനാണ് അബു യൂസഫ് പദ്ധതിയിട്ടിരുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇയാള്‍ക്ക് സഹായം ലഭിച്ചതെന്നുമാണ് പൊലീസ് പറയുന്നു.

ഭർത്താവിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ താൻ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അയാൾ അത് അവസാനിപ്പിക്കാൻ തയ്യാറായില്ലെന്നും മുഹമ്മദിന്റെ ഭാര്യ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തനിക്ക് നാല് കുട്ടികളുണ്ടെന്നും അവരുമായി താൻ എവിടേക്ക് പോകുമെന്നുമാണ് ഇവർ ചോദിക്കുന്നത്.

മുഹമ്മദ് വളരെ നല്ല വ്യക്തിയാണെന്നും ഇതുവരെ ആരുമായും വഴക്കിന് പോലും പോയിട്ടില്ലെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നുമാണ് പിതാവ് മുഹമ്മദിന്റെ കഫീല്‍ അഹമ്മദ് പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നെന്നും പിതാവ് പറഞ്ഞു.