sweet-tulsi

തുളസിയുടെ ഗുണങ്ങൾ നമുക്കെല്ലാവർക്കുമറിയാമല്ലോ? അതേപോലെ മറ്റൊരു ഔഷധസസ്യമാണ് മധുരതുളസി. ഇതിലടങ്ങിയിരിക്കുന്ന എട്ട് ഗ്ളൈക്കോസൈഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ ക്ഷമത വർദ്ധിപ്പിക്കാനും സാഹായിക്കും. ഹൈപ്പർ ടെൻഷൻ,രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ഇത് ഫലപ്രദം.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ മധുരത്തിനു പകരം ഉൾപ്പെടുത്താവുന്ന നല്ലൊരു പ്രതിവിധി കൂടിയാണ് ഒട്ടും തന്നെ കലോറി ഇല്ലാത്ത മധുരതുളസി.

ഇതിലുള്ള ആന്റീ- ബാക്ടീരിയൽ ഗുണങ്ങൾ മുറിവുകൾ പെട്ടെന്ന് ഭേദമാക്കുന്നതിന് സഹായിക്കും. ഇതിലുള്ള കെംഫെറോൾ എന്ന ആന്റി- ഓക്സിഡന്റ് പാൻക്രിയാസ് കാൻസറിനെ 23 ശതമാനം വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കെമിക്കലുകളിൽനിന്ന് കരളിനെ സംരക്ഷിക്കാൻ മധുരതുളസിയ്ക്ക് സാധിക്കും. ചർമ്മ,ദന്ത പ്രശ്നങ്ങൾക്കും താരനും പ്രതിവിധിയാണ് മധുരതുളസി.