കൊല്ലം: റോഡരികിലൂടെ നടക്കുന്ന കാൽനടയാത്രക്കാരൻ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു വീഡിയോ ഒറ്റ ദിവസം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ആരാണ് ആ ഭാഗ്യവാൻ എന്നാണ് ലോകം മുഴുവൻ ചോദിച്ചത്. കൊല്ലം ചവറ മേനാമ്പള്ളി സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ശ്രീകുമാറാണ് വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആ മഹാഭാഗ്യവാൻ.
സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല ശ്രീകുമാറിന്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം പിന്നിലൂടെയെത്തി തൊട്ടുമുന്നില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് സംഭവം. സമീപത്ത് കൂടി ചീറിപാഞ്ഞ് പോയ വാഹനത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാര്‍ കാണുന്നത്.
ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന വീഡിയോ പതിഞ്ഞിരിക്കുന്നത്.. തമിഴ്‌നാട്ടില്‍ നിന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി ആയി ചവറയില്‍ എത്തിയതായിരുന്നു ശ്രീകുമാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു, ഡ്രൈവര്‍ക്ക് എതിരെ കേസ്സെടുത്തശേഷം വിട്ടയച്ചു.