വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട് തരുവണ സ്വദേശി സഫിയ ആണ് മരിച്ചത്. 60 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ അഞ്ച് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഈ മാസം 19ന് മരിച്ച തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലൻ (80), പൂജപ്പുര സ്വദേശി ഷാനവാസ് (49), 20ന് മരിച്ച കോഴിക്കോട് എടവറാട് സ്വദേശി ദാമോദരൻ (80), അഞ്ചൽ സ്വദേശി ദിനമണി (75), 14ന് മരിച്ച ആലപ്പുഴ ചെട്ടികാട് സ്വദേശി റോബർട്ട് (75) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.