ape

ആലപ്പുഴ​:​കൊ​വി​ഡ് സുരക്ഷാചട്ടങ്ങൾ പാലിക്കാതെ 14​ ​തൊഴിലാളികളെ​ ​ക​യ​റ്റി പാഞ്ഞ​ ​ആ​പ്പെ​ ​ഓ​ട്ടോ​ പു​ന്ന​പ്ര​ ​പൊ​ലീ​സ് ​

ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ഞായ‌റാഴ്‌ച ഉച്ചയ്‌ക്ക് ​12.15​ ​ഓ​ടെ​യാണ് സംഭവം.

​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​വ​ള​ഞ്ഞ​വ​ഴി​ ​തീ​ര​ദേ​ശ​ത്തേ​ക്ക് ​തൊ​ഴി​ലാ​ളി​ക​ളെ​ ​കു​ത്തി​ ​നി​റ​ച്ച് ​​ ​പോ​കു​ക​യാ​യി​രു​ന്നു​ ​ആ​പ്പെ ​മി​നി​ഓട്ടോ.​ ​വാ​ഹ​നം​ ​ച​ങ്ങ​നാ​ശ്ശേ​രി​ ​മു​ക്കി​ലെ​ ​സി​ഗ്ന​ൽ​ ​ക​ട​ന്ന് ​അ​മി​ത​ ​വേ​ഗ​ത്തി​ൽ​ ​തെ​ക്ക് ​ഭാ​ഗ​ത്തേ​ക്ക് ​സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന​ ​വി​വ​രം​ ​പു​ന്ന​പ്ര​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​രു​ന്നു.​

​തു​ട​ർ​ന്ന് ​പു​ന്ന​പ്ര​ ​ഭാ​ഗ​ത്തു​വെ​ച്ച് ​വാ​ഹ​നം​ ​തടഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു.​ ​ഡ്രൈ​വ​ർ​ ​ഉ​ൾ​പ്പെ​ടെ​ 15​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ഇവരാരും ​മാ​സ്ക് ​ധ​രിച്ചിട്ടില്ലായിരുന്നു. ഇതിനും കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തതായി പൊലീസ് അറിയിച്ചു.