sp-balasubrahmanyam

ചെന്നൈ: മൂന്നാഴ്‌ചയിലേറെയായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന പ്രശസ്‌ത ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായി. അദ്ദേഹത്തിന്റെ മകൻ എസ്.പി.ചരണാണ് ഈ വിവരം അറിയിച്ചത്. 'ഏവരുടെയും പ്രാർത്ഥനകൾക്കും പിന്തുണകൾക്കും നന്ദി പറയുകയാണ്. അച്ഛൻ സുഖപ്പെടുന്നു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗ‌റ്രീവായി. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം.' ചരൺ പറഞ്ഞു.

ഈ മാസം ആദ്യ ആഴ്‌ചയിലാണ് താൻ കൊവിഡ് പോസി‌റ്റീവ് ആണെന്ന് എസ്.പി.ബാലസുബ്രഹ്‌മണ്യം തന്നെ സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ അറിയിച്ചത്. ഓഗസ്‌റ്റ് 13ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ വഷളായെന്ന് ചികിത്സയിലുള‌ള എംജിഎം ഹെൽത്ത്കെയർ ആശുപത്രി വാർത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.