അൻവർ റഷീദും മിഥുൻമാനുവേൽ തോമസും തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുൻ മാനുവേൽ തോമസ് തിരക്കഥ ഒരുക്കും. കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജുൻദാസ് ആണ് നായകൻ. ഫഹദ് ഫാസിലും നസ്റിയയും അഭിനയിച്ച ട്രാൻസിനുശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ചാം പാതിരയുടെ വലിയ വിജയത്തിനുശേഷം മിഥുൻ മാനുവൽ തോമസ് രചന നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.അതേസമയം പ്രേമത്തിനുശേഷം അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അൻവർ റഷീദ് നിർമിക്കും. പ്രേമം നിർമിച്ചതും അൻവർ റഷീദായിരുന്നു.