അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകനായി എത്തുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, അർജുൻ അശോകൻ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ ദിലീഷ് നായർ. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ.സംഗീത സംവിധാനം ശേഖർ മേനോൻ. അതേസമയം അണ്ടർ വേൾഡാണ് അരുൺ കുമാർ അരവിന്ദ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.ആസിഫ് അലി, ജീൻ പോൾ ലാൽ,ഫർഹാൻ ഫാസിൽ എന്നിവരായിരുന്നു നായകൻമാർ.