p-t-thomas

തിരുവനന്തപുരം: ജനപിന്തുണ സർക്കാരിനൊപ്പം ഇല്ലെന്ന് കണ്ടെത്താൻ പാഴൂ‌ർ പടിപ്പുര പോകേണ്ട ആവശ്യമില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം മാത്രം നോക്കിയാൽ മതിയെന്നും പി.ടി തോമസ് എം.എൽ.എ. കൊവിഡ് കാലം കൊള്ളകാലമായി മാറി. ക്യാബിനറ്റ് യോഗം പലതും ചടങ്ങുകളായി. ഒരു വിദേശകാര്യമന്ത്രി സ്വന്തം മന്ത്രിസഭയിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കെ.ടി ജലീൽ വിശുദ്ധ ഖുറാനുമായി തെക്കുവടക്ക് നടക്കുകയാണ്. ആണത്തമുള്ള ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ പിണറായി നഗ്നനാണ് എന്ന് വിളിച്ച് പറയണമെന്നും പി.ടി തോമസ് പറഞ്ഞു.

ശിവശങ്കറിന്റെ കുറ്റം സർക്കാരിന്റെ തന്നെ കുറ്രമാണ്. കൊവിഡ് പ്രതിരോധിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സർക്കാർ നടത്തിയത്. ഉത്തരങ്ങളെ പേടിച്ച് മുഖ്യമന്ത്രി ക്വാറന്റൈനിൽ പോയി. ശ്രീവാസ്‌വയെ പിണറായി മടിയിൽ എടുത്ത് വച്ച് ലാളിക്കുകയാണ്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റല്ല. കേരളത്തിലെ അമ്പത് വൻകിട മില്ലുകാർക്ക് 73 കോടിയുടെ ലാഭം സർക്കാർ ഉണ്ടാക്കി കൊടുത്തിരിക്കുകയാണ്. അലൻ താഹമാരെ എൻ.ഐ.എക്ക് കൊടുത്ത സർക്കാരാണിത്. ചക്രവ്യൂഹത്തിൽ അകപ്പെട്ട മുഖ്യമന്ത്രിയായി ഇരിക്കുന്നതിനെക്കാൾ നല്ലത് പിണറായി രാജിവച്ച് പോവുകയാണെന്നും പി.ടി തോമസ് പറഞ്ഞു.