തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കൾക്ക് തൊഴിൽ ലഭ്യമല്ലെന്നും അവർക്ക് തൊഴിൽ ലഭിക്കണമെങ്കിൽ ഇവിടെ വ്യവസായങ്ങൾ വരേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ട് ഒ.രാജഗോപാൽ എം.എൽ.എ. നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാമെല്ലാം ജനങ്ങളുടെ പ്രതിനിധികൾ ആണ്. അവരുടെ പ്രശ്‌നമാണ് സഭയിൽ ചർച്ച ചെയ്യേണ്ടത്. സഭയിൽ കൂട്ടായ്‌മയുടെ അഭാവമുണ്ടെന്നും ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് യുവാക്കൾക്ക് തൊഴിലില്ല. അതിനായി ഇവിടെ വ്യവസായങ്ങൾ വരണം.എന്നാൽ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായികളെ ആക്ഷേപിക്കുകയാണ്. വിമാനത്താവളത്തെ നന്നാക്കാൻ വരുന്ന വ്യവസായികളെ ആട്ടിയോടിക്കാനുളള മുന്നണികളുടെ ധ്വനി ശരിയല്ലെന്നും ഒ.രാജഗോപാൽ പറഞ്ഞു.