തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് കുറേയേറെ നന്മകളും വളരെയേറെ തിന്മകളുമുണ്ടെന്ന് പി.സി ജോർജ്. എത്രയോ സർക്കാരിന് താൻ കത്ത് കൊടുത്തിട്ടുണ്ട്. പക്ഷേ ഏത് കത്തിനും അതിന്റെ മാനദണ്ഡങ്ങളനുസരിച്ച് മറുപടി തരുന്നത് പിണറായി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി ജലീലിനെക്കുറിച്ചും പിസി ജോർജ് സഭയിൽ പറഞ്ഞു. 'ഖുറാനെപ്പിടിച്ച് അള്ളാഹുവിനെയോർത്ത് എന്റെ പൊന്നു ജലീൽ സാഹിബേ നിങ്ങൾ മണ്ടത്തരം പറഞ്ഞ് നടക്കരുത്. കേരളത്തിൽ ഖുർ ആൻ ഇല്ലാത്തതുകൊണ്ട് സൗദി അറേബ്യയിൽ നിന്ന് ഖുർ ആൻ കൊണ്ടുവന്നു. പക്ഷേ അതിൽ നിറച്ചും സ്വർണമായിരുന്നു.എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? അതിനെക്കുറിച്ച് അന്വേഷണം ഉണ്ടാകണം.'-അദ്ദേഹം പറഞ്ഞു.
'ഏറ്റവും കൂടുതൽ ഉപദേശകരെവച്ച മുഖ്യമന്ത്രി പിണറായി സഖാവാണ്. അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെയാണ് തുടങ്ങിയത്.'-അദ്ദേഹം പറഞ്ഞു. മത്തായിയുടെ മരണത്തെക്കുറിച്ചും പി.സി ജോർജ് സഭയിൽ പറഞ്ഞു. ആ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാനുള്ള മര്യാദ കാണിക്കണ്ടേയെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'തിരുവിതാംകൂർ രാജകുടുംബം, ആ പൊന്നുതമ്പുരാൻ കേരളത്തിന് നൽകിയതാണ് ആ വിമാനത്താവളം.ആ വിമാനത്താവളം ഇവിടെ നിന്ന് കൊണ്ടുപോകാൻ പറ്റില്ല. ബി.ജെ.പി അല്ല അതിനപ്പുറത്തെ പാർട്ടി നോക്കിയാലും അതിന് കഴിയില്ല. മുഖ്യമന്ത്രിയുടെ നിലപാട് വളരെ വ്യക്തമാണ്. സഭയുടെ തീരുമാനം വളരെ വ്യക്തമാണ്.