aa

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ അർജുൻ അശോകനും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ശരണ്യ എന്ന പെൺകുട്ടിയുടെ പ്രണയവും,കാമ്പസ് ജീവതവുമാണ് ചിത്രത്തിന്റെ പ്രമേയം.നർമ്മത്തിന് ഏറെ പ്രാധാന്യം നൽകുമെന്ന് സംവിധായകൻ പറഞ്ഞു. സംവിധാനത്തിനൊപ്പം രചനയും സഹനിർമാണവും ഗിരീഷ് നി‌ർവഹിക്കുന്നു.. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. ഷെബിൻ ബക്കറാണ് മറ്റൊരുനിർമാതാവ്. എറണാംകുളം,കൊച്ചി,തൃശൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ .