shafi-parambil

തിരുവനന്തപുരം: പാർട്ടി പറയുന്നതിന് അപ്പുറം പാടാൻ ആർജവമില്ലാത്തത് കൊണ്ടാണ് ഭരണപക്ഷം മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതെന്ന് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയൻ മാത്രമാണ്. സ്വപ്‌നയ്ക്ക് തളികയിൽ ജോലിവച്ച് കൊടുത്തത് പ്രതിപക്ഷമല്ല. സ്വപ്‌നയെ ജോലിക്കെടുക്കണമെന്ന് കൺസൾട്ടൻസിയോട് നിർദേശിച്ചത് ശിവശങ്കറാണ്. സർക്കാർ ജോലിക്ക് വേണ്ടി കേരളത്തിലെ മുഴുവൻ ചെറുപ്പക്കാർക്കും സ്വ‌പ്‌നയാകാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

കേരളത്തിലെ എം.പിമാർ സമ്പത്തിനെ പോലെ തോറ്റ എം.പിമാല്ല. ബക്കറ്റിൽ ജോലിയെടുത്ത് വച്ചിട്ടുണ്ടോയെന്നാണ് പി.എസ്.സി ചെയർമാൻ ചോദിച്ചത്. ആയിരകണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തല്ലികെടുത്തിയ സർക്കാരാണിത്. മാദ്ധ്യമങ്ങൾക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ അതിനെ ന്യായീകരിക്കുകയാണ് സി.പി.എം നേതാക്കൾ ചെയ്യുന്നത്. തുടർഭരണം പ്രഖ്യാപിച്ച ചാനലുകളിലെ അവതാരകരെ വാഴ്‌ത്തിപാടിയവർ ഉത്തരം മുട്ടിയപ്പോൾ അവരെ എതിർക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.