കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ റോഡരികിൽ നടന്ന ബോംബ് സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർ കൊല്ലപ്പെട്ടു. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ച പുരോഗമിക്കവെയാണ് സ്ഫോടനം. റോഡിൽ സ്ഥാപിച്ചിരുന്ന ബോംബിൽ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അഫ്ഗാനിൽ സമീപകാലത്തായി അക്രമം വർദ്ധിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1,282 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. നൂറിലധികം പേർക്ക് പരിക്കേറ്റു.
സ്ത്രീകളേയും കുട്ടികളേയുമാണ് അക്രമങ്ങൾ ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്. തടവിലുള്ള ഭീകരരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അഫ്ഗാനും താലിബാനുമായുള്ള ചർച്ച തടസപ്പെടുത്തിയിരിക്കുകയാണ്. 320 താലിബാൻ ഭീകരരെയാണ് ഇനി വിട്ടയക്കാനുള്ളത്.