home

സ്വന്തമായി വീട് വേണമെന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല. കൊവിഡ് കാലത്ത് അപരിചിതരായവർക്ക് ഇടം നൽകാൻ ആളുകളും തയ്യാറാക്കാത്ത സാഹചര്യമാണ്. ഒട്ടുമിക്ക ആളുകളും വായ്പ എടുത്താണ് തന്റെ സ്വപ്ന ഭവനം നിർമ്മിക്കുന്നത്. ഈ കൊവിഡ് കാലം വീട് പണിയാൻ അനുയോജ്യമാണോ ? അതേ എന്നാണ് ഉത്തരം. വീ​ട് ​പ​ണിയാ​നും​ ​വാ​ങ്ങാ​നും​ ​വാ​യ്‌​പ​ ​എ​ടു​ക്കു​ന്ന​വ​ർ​ക്ക് ​അ​തി​ന് ​ഏ​റ്റ​വും​ ​യോ​ജി​ച്ച​ ​സ​മ​യ​മാ​ണ് ​ഈ​ ​കൊ​വി​ഡ് ​​കാ​ലം.​ ​

ഭ​വ​ന​ ​വാ​യ്‌​പ​യു​ടെ​ ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യ്ക്കു​ന്ന​തി​ൽ​ ​പൊ​തു​മേ​ഖ​ലാ​ ​ബാ​ങ്കു​ക​ളും​ ​സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ളും​ ​മ​ത്സ​ര​ത്തി​ലാ​ണ്.​ ​ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കി​പ്പു​റ​മു​ള്ള​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​പ​ലി​ശ​ ​നി​ര​ക്കി​ലേ​ക്ക് ​പൊ​തു​മേ​ഖ​ലാ​ ​ബാ​ങ്കു​ക​ൾ​ ​വ​ന്നി​രി​ക്കു​ന്നു.​ ​എ​സ്.​ബി.​ഐ​ ​ആ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​പ​ലി​ശ​ ​നി​ര​ക്കാ​യി​ 6.95​ ​ശ​ത​മാ​നം​ ​ചു​മ​ത്തി​യി​രു​ന്ന​ത്.​ ​അ​വ​രെ​യും​ ​ക​ട​ത്തി​വെ​ട്ടി​ ​എ​ൽ.​ഐ.​സി​ ​ഹൗ​സിം​ഗ് ​ഫി​നാ​ൻ​സ് 6.9​ ​ശ​ത​മാ​ന​മാ​ണ് ​ഇ​പ്പോ​ൾ​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​യൂ​ണി​യ​ൻ​ ​ബാ​ങ്കാ​ക​ട്ടെ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​നി​ര​ക്കാ​യ​ 6.7​ ​ശ​ത​മാ​ന​മാ​ണ് ​മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്.​ ​

ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ,​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ,​ ​സെ​ൻ​ട്ര​ൽ​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​എ​ന്നി​വ​ 6.8​ ​ശ​ത​മാ​നം​ ​ചു​മ​ത്തു​ന്നു.​ ​ഇ​ത് ​സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ളെ​യും​ ​ഭ​വ​ന​ ​വാ​യ്പാ​ ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​ക്കും. ഈ​ ​പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ​ ​ഘ​ട്ട​ത്തി​ലും​ ​പ​ണം​ ​കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് ​ഏ​റ്റ​വും​ ​ന​ല്ല​ ​നി​ക്ഷേ​പം​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ത​ന്നെ​യാ​ണ്.​ ​വീ​ട് ​വാ​ങ്ങാ​നും​ ​വീ​ട് ​വ​യ്ക്കാ​നും​ ​ഭ​വ​ന​ ​വാ​യ്പ​ ​ല​ഭ്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​ജോ​ലി​സം​ബ​ന്ധ​മാ​യ​ ​അ​സ്ഥി​ര​ത​ ​കാ​ര​ണം​ ​പ​ല​രും​ ​റി​സ്‌െ​ക്ക​ടു​ക്കാ​ൻ​ ​മ​ടി​ക്കു​ന്നു​ ​എ​ന്ന​ ​അ​വ​സ്ഥ​യു​മു​ണ്ട്.


25​ ​വ​ർ​ഷം​ ​മു​മ്പ് ​ഭ​വ​ന​ ​വാ​യ്പ​ക​ളു​ടെ​ ​പ​ലി​ശ​ ​നി​ര​ക്ക് 10​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ലാ​യി​രു​ന്നു.​ 40​ ​അ​ടി​സ്ഥാ​ന​ ​പോ​യി​ന്റു​ക​ൾ​ ​കു​റ​ച്ച് ​റി​സ​ർ​വ് ​ബാ​ങ്ക് ​റി​പ്പോ​ ​നി​ര​ക്ക് 4​ ​ശ​ത​മാ​ന​മാ​ക്കി​യ​തി​നാ​ലാ​ണ് ​ ഭ​വ​ന​ ​വാ​യ്പ​യു​ടെ​ ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​ബാ​ങ്കു​ക​ൾ​ക്ക് ​ക​ഴി​ഞ്ഞ​ത്.​ ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യു​മ്പോ​ൾ​ ​മാ​സ​ത്ത​വ​ണ​ ​തി​രി​ച്ച​ട​വ് ​തു​ക​ ​താ​ങ്ങാ​വു​ന്ന​താ​യി​ ​മാ​റും.​ ​എ​ല്ലാ​ത്ത​രം​ ​ഭ​വ​ന​ ​വാ​യ്പ​യു​ടെ​യും​ ​പ​ലി​ശ​ ​നി​ര​ക്ക് 7.5​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​യാ​യി​ ​മാ​ന്ദ്യ​കാ​ലം​ ​മാ​റു​ന്ന​തു​വ​രെ​ ​തു​ട​രാ​ൻ​ ​സാ​ദ്ധ്യ​ത​ ​വ​ള​രെ​ ​ഏ​റെ​യാ​ണ്.​ ​

വീ​ട് ​വ​യ്ക്കാ​ൻ​ ​അ​വ​ശ്യ​മാ​യ​ ​തു​ക​യു​ടെ​ 80​ ​-​ 90​ ​ശ​ത​മാ​നം​ ​വ​രെ​ ​വാ​യ്പ​യാ​യി​ ​ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ​ ​തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ ​വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് ​വീ​ട് ​ഇ​പ്പോ​ൾ​ ​കൈ​യെ​ത്തും​ ​ദൂ​ര​ത്താ​ണ്.​ ​സ്ഥ​ല​മു​ള്ള​വ​ർ​ക്ക് ​ലോ​ണെ​ടു​ത്ത് ​വീ​ട് ​വ​യ്ക്കാ​നും​ ​അ​ല്ലാ​ത്ത​വ​ർ​ക്ക് ​ഫ്ളാ​റ്റ് ​വാ​ങ്ങാ​നും​ ​ഇ​തി​നേ​ക്കാ​ൾ​ ​അ​നു​യോ​ജ്യ​മാ​യ​ ​മ​റ്റൊ​രു​ ​സ​മ​യം​ ​ഇ​നി​ ​ല​ഭി​ച്ചെ​ന്നി​രി​ക്കി​ല്ല.​ ​നേ​ര​ത്തേ​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ​ ​വ​ലി​പ്പ​മു​ള്ള​ ​വീ​ടോ​ ​ഫ്ളാ​റ്റോ​ ​വാ​ങ്ങാ​ൻ​ ​ക​ഴി​യു​മെ​ന്നു​ള്ള​തും​ ​മ​റ്റൊ​രു​ ​സാ​ദ്ധ്യ​ത​യാ​ണ്.​ ​ഒ​രു​ ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​ ​സ​ർ​വേ​യി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​പേ​രും​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​വീ​ടു​ക​ൾ​ ​വാ​ങ്ങാ​നാ​ണ് ​താ​ത്‌​പ​ര്യ​പ്പെ​ടു​ന്ന​ത്.​ ​പ​ണി​ ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​ ​ഇ​നി​ ​എ​ന്ന് ​തൊ​ഴി​ലാ​ളി​ക​ളെ​ത്തി​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ച് ​പ​റ​യാ​നാ​വാ​ത്ത​ ​കാ​ല​യ​ള​വാ​ണി​ത്.​ ​മാ​ത്ര​മ​ല്ല​ ​അ​പ്പോ​ൾ​ ​ചെ​ല​വും​ ​വി​ല​യും​ ​കൂ​ടു​ക​യും​ ​ചെ​യ്യാ​നാ​ണ് ​സാ​ദ്ധ്യ​ത.


ര​ണ്ട് ​ രീ​തി​യി​ലു​ള്ള​ ​അ​വ​സ​രം​ ​ഭ​വ​ന​ ​വാ​യ്പ​ ​എ​ടു​ക്കു​ന്ന​വ​ർ​ക്ക് ​മു​മ്പി​ലു​ണ്ട്.​ ​പ​ലി​ശ​യു​ടെ​ ​സ്ഥി​രം​ ​നി​ര​ക്ക് ​സ്വീ​ക​രി​ക്കാം.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​ഫ്ളോ​ട്ടിം​ഗ് ​നി​ര​ക്കും.​ ​ഇ​പ്പോ​ൾ​ ​വാ​യ്പ​ ​എ​ടു​ക്കു​ന്ന​വ​ർ​ക്ക് ​സ്ഥി​രം​ ​നി​ര​ക്ക് ​സ്വീ​ക​രി​ച്ചാ​ൽ​ ​അ​ത് ​വ​ള​രെ​ ​ലാ​ഭ​ക​ര​മാ​യി​രി​ക്കും.​ ​ഇ​തി​നേ​ക്കാ​ൾ​ ​കു​റ​ഞ്ഞ​ ​നി​ര​ക്ക് ​ല​ഭി​ക്കു​വാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​വി​പ​ണി​ ​ഉ​ണ​രു​ന്ന​തോ​ടെ​ ​പ​ലി​ശ​ ​നി​ര​ക്കും​ ​കൂ​ടാ​നാ​ണ് ​സാ​ധാ​ര​ണ​ ​നി​ല​യി​ൽ​ ​സാ​ദ്ധ്യ​ത. ഒ​രു​ ​വീ​ട് ​ഉ​ള്ള​വ​ർ​ക്ക് ​നി​ക്ഷേ​പ​മാ​യും​ ​മ​റ്റൊ​രു​ ​വീ​ട് ​വാ​ങ്ങി​ക്കാം.​ ​വീ​ട് ​വാ​ങ്ങാ​ൻ​ ​ചെ​ല​വ​ഴി​ക്കു​ന്ന​ ​പ​ണ​ത്തി​ന്റെ​ ​പ​ലി​ശ​യു​ടെ​ 25​ ​ശ​ത​മാ​നം​ ​വാ​ട​ക​ ​ഇ​ന​ത്തി​ൽ​ ​ല​ഭി​ക്കും.​ ​അ​പ്പോ​ൾ​ ​ഭ​വ​ന​ ​വാ​യ്പ​ 7.5​ ​ശ​ത​മാ​നം​ ​പ​ലി​ശ​യി​ൽ​ ​എ​ടു​ക്കു​ന്ന​ ​വ്യ​ക്തി​ക്ക് 5​ ​ശ​ത​മാ​ന​മേ​ ​കൈ​യി​ൽ​ ​നി​ന്നും​ ​ആ​കു​ന്നു​ള്ളൂ.


ചി​ല​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ക​മ്പ​നി​ക​ൾ​ ​റി​ബേ​റ്റു​ക​ളും​ ​കൊ​വി​ഡ്​ ​കാ​ല​ത്ത് ​വി​ല്പ​ന​ ​കൂ​ട്ടാ​നാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തും​ ​വാ​ങ്ങു​ന്ന​യാ​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ ​അ​ധി​ക​ ​ഇ​ള​വാ​ണ്.​ ​പ​ലി​ശ​യി​ൽ​ 1​ ​ശ​ത​മാ​നം​ ​വ​രെ​ ​ഇ​ങ്ങ​നെ​ ​റി​ബേ​റ്റി​ലൂ​ടെ​ ​ലാ​ഭി​ക്കാം.​ ​വി​പ​ണി​യി​ൽ​ ​വാ​ങ്ങു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​കാ​റ്റാ​ണ് ​ഇ​പ്പോ​ൾ​ ​വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​