sreyams-kumar

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി.ശ്രേയാംസ് കുമാർ വിജയിച്ചു. ലോക്‌താന്ത്രിക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷനായ ശ്രേയാംസ്‌കുമാർ 41നെതിരെ 88 വോട്ടുകൾക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. പിതാവായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീ‌റ്റിലേക്കാണ് ശ്രേയാംസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്.