ഒരു സീസണിലെ എല്ലാ മത്സരങ്ങളും ജയിച്ച് കിരീടം നേടുക എന്ന അപൂർവ്വ റെക്കാഡിനാണ് ബയേൺ മ്യൂണിക്ക് ഇത്തവണ അർഹമായത്. സാധാരണ ഗതിയിൽ 13 മത്സരങ്ങളാണ് ഒരു ടീമിന് ഉണ്ടാവുകയെങ്കിൽ ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ അത് 11ൽ ഒതുങ്ങി.
ബയേണിന്റെ വിജയങ്ങൾ
ഗ്രൂപ്പ് റൗണ്ട്
Vs റെഡ്സ്റ്റാർ: 3-0
Vs ടോട്ടൻഹാം: 7-2
Vs ഒളിമ്പ്യാക്കോസ് : 3-2
Vs ഒളിമ്പ്യാക്കോസ് : 2-0
Vs റെഡ്സ്റ്റാർ: 6-0
Vs ടോട്ടൻഹാം: 3-1
പ്രീ ക്വാർട്ടർ
Vs ചെൽസി : 3-0
Vs ചെൽസി : 4-1
ക്വാർട്ടർ ഫൈനൽ
Vs ബാഴ്സലോണ : 8-2
സെമിഫൈനൽ
Vs ലിയോൺ : 3-0
ഫൈനൽ
Vs പാരീസ് : 1-0
സീസണിൽ മൂന്ന് മത്സരങ്ങളിൽ ബയേൺ അഞ്ചിലേറെ ഗോൾ നേടി. ഏറ്റവും കുറച്ച് ഗോൾ നേടിയത് ഫൈനലിൽ .
ബാഴ്സലോണയെ ക്വാർട്ടറിൽ തകർത്ത് തരിപ്പണമാക്കിയതാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിജയം. ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്. ക്ളബിനെ ഉടച്ചുവാർക്കലിലേക്ക് നയിച്ചിരിക്കുകയാണ് ഈ തോൽവി.