ഫൈനലിൽ ഗോളടിച്ചില്ലെങ്കിലും ഈ സീസണിൽ ബയേണിന്റെ തുറുപ്പുചീട്ടായിരുന്നു റോബർട്ട് ലെവൻഡോവ്സ്കി. 55 ഗോളുകളാണ് സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി ഈ പോളണ്ടുകാരൻ അടിച്ചുകൂട്ടിയത്. ഇതിൽ 34 എണ്ണം ബുണ്ടസ് ലീഗയിൽ . 15 എണ്ണം ചാമ്പ്യൻസ് ലീഗിൽ . രണ്ടിടത്തും ടോപ് സ്കോററുമായി. ആറുഗോളുകൾ ജർമ്മൻ കപ്പ് മത്സരങ്ങളിൽ നിന്നും നേടി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്ന ക്രിസ്റ്റ്യാനോയുടെ റെക്കാഡ് രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ നഷ്ടമായി.