ഇസ്ളാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചർച്ചകൾക്കായി ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധികളെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി എസ്.എം ഖുറേഷി. ആഗസ്റ്റ് 18 ന് പാകിസ്ഥാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അനുവദിച്ച താലിബാൻ അംഗങ്ങളുടെ പട്ടിക ഉൾപ്പെട്ടിരുന്നു.
താലിബാന്റെ മുഖ്യ മദ്ധ്യസ്ഥൻ മുല്ല അബ്ദുൾ ഘാനി ബരാദറും ചർച്ചകൾക്കായി എത്തും. മുല്ല പാകിസ്ഥാൻ വിദേശകാര്യ മന്ത്രി എസ്.എം ഖുറേഷിയുമായി കൂടിക്കാഴ്ച നടത്തും.