സതാംപ്ടൺ : ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 310 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാൻ ഫോളോ ഒാണിനിറങ്ങി.ആദ്യ ഇന്നിംഗ്സിൽ 583/8 എന്ന സ്കോറിന് ഇംഗ്ളണ്ട് ഡിക്ളയർ ചെയ്യുകയായിരുന്നു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 273 റൺസിന് ആൾഒൗട്ടായതോടെയാണ് ഫോളോഒാൺ വേണ്ടിവന്നത്.
സാക്ക് ക്രാവ്‌ലിയുടെ ഇരട്ട സെഞ്ച്വറിയും (267) ജോസ് ബട്ട്ലറുടെ(152) സെഞ്ച്വറിയുമാണ് ആതിഥേയരെ കൂറ്റൻ സ്കോറിലെത്തിച്ചത്. പാക് നിരയിൽ നായകൻ അസ്ഹർ അലി (141നോട്ടൗട്ട്)
നടത്തിയ പോരാട്ടമാണ് 273 വരെയെങ്കിലും എത്തിച്ചത്. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ (53) മാത്രമാണ് ക്യാപ്ടന് അൽപ്പമെങ്കിലും പിന്തുണ നൽകിയത്. ഇംഗ്ളണ്ടിനായി ആൻഡേഴ്സൺ അഞ്ചുവിക്കറ്റും ബ്രോഡ് രണ്ട് വിക്കറ്റും വീഴ്ത്തി.
നാലാം ദിവസം മഴ കാരണം കളി തടസപ്പെട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസെടുത്തിട്ടുണ്ട് പാകിസ്ഥാൻ. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 269 ററസ് കൂടി നേടേണ്ടതുണ്ട്.