ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി കേന്ദ്ര സർക്കാർ. ആഗസ്റ്റ് 31ന് അവസാന തീയതി വരുന്ന വാഹന പരിശോധനാ രേഖകൾ, ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ് പെർമിറ്റ്, രജിസ്ട്രേഷൻ തുടങ്ങിയവയുടെ കാലാവധിയാണ് നീട്ടിയത്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടുന്നത് ഇത് മൂന്നാം തവണയാണ്.