ന്യൂഡൽഹി : അധികം വൈകാതെ കളിക്കളങ്ങൾ വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാർച്ച് മുതൽ നിറുത്തിവച്ചിരിക്കുന്ന കായിക മത്സരങ്ങൾ എന്ന് പുനരാരംഭിക്കാനാകുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും തയ്യാറെടുപ്പുകൾ ഉൗർജിതമായി നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.