ന്യൂഡൽഹി: ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ബജറ്റ് ഫോണ്‍ സെഗ്മെന്റിലേക്ക് മോട്ടോ ജി9 അവതരിപ്പിച്ചു. ബ്രസീലിയന്‍ വിപണിയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ച മോട്ടോ ജി8 മോഡലിന്റെ പിന്‍ഗാമിയാണ് മോട്ടോ ജി9. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറ, 20W ഫാസ്റ്റ് ചാര്‍ജിംഗ്, 6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ എന്നിവയുമായെത്തുന്ന മോട്ടോ ജി9 വിപണിയില്‍ റെഡ്മി നോട്ട് 9, സാംസങ് ഗാലക്സി M21,റിയല്‍മി 6i എന്നീ ഫോണുകളോടാണ് മത്സരിക്കുന്നത്.
4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി വില്പനക്കെത്തിയിരിക്കുന്ന മോട്ടോ G9-ന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീന്‍, സഫയര്‍ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടോ G9-ന്റെ ആദ്യ ഓണ്‍ലൈന്‍ ഫ്ലാഷ് സെയ്ല്‍ ഈ മാസം 31 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇകോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് മുഖേന നടക്കും.
മോട്ടോ ജി9
ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണ്‍ ആണ് മോട്ടോ ജി9. 6.5 ഇഞ്ച് എച്ച്ഡി+ മാക്സ് വിഷന്‍ ടിഎഫ്ടി ഡിസ്പ്ലേയാണ്. 20:9 ആസ്‌പെക്ട് റേഷ്യോയും 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും ഈ ഡിസ്പ്ലേയ്ക്കുണ്ട്. 4 ജിബി എല്‍പിഡിഡിആര്‍ 4 റാമിനൊപ്പം ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 എസ്.ഒ.സി പ്രോസസ്സര്‍ ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്.
20W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് മോട്ടോ ജി9-ന്. ഒരു ഫുള്‍ ചാര്‍ജില്‍ രണ്ട് ദിവസം വരെ ഫോണ്‍ പ്രവര്‍ത്തിക്കും എന്ന് മോട്ടോറോള അവകാശപ്പെടുന്നു. 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെയായി ഉയര്‍ത്താം. ക്യാമറയില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്നു. എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും ആണ് മറ്റുള്ളവ. സെല്‍ഫികള്‍ക്കായി, മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറ (എഫ് / 2.2 ലെന്‍സ്) സെന്‍സസറാണ്.
4ജി വോള്‍ട്ടെ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍.എഫ്.സി, എഫ്.എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍, സാര്‍ സെന്‍സര്‍ എന്നീ സെന്‍സറുകളും ഫിംഗര്‍പ്രിന്റ് സെന്‍സറും മോട്ടോ ജി9-നുണ്ട്.