building

റായിഗഡ്: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്. എഴുപതോളം ആളുകൾ അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നതായി സംശയം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റായിഗഡ് ജില്ലയിലെ മഹാഡിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കെട്ടിടം തകർന്ന് വീണത്. പൂനെയിൽ നിന്ന് എൻ.ഡി.ആ‌ർ.എഫിന്റെ മൂന്ന് സംഘങ്ങൾ സംഭവസ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ട്. പത്ത് വർഷം പഴക്കമുള്ള കെട്ടിടത്തിൽ 40 അപ്പാർട്ട്മെന്റെസ് ഉണ്ടായിരുന്നു. ആദ്യത്തെ മൂന്ന് നിലകൾ വീഴുന്ന ശബ്ദം കേട്ട് കുറച്ചാളുകൾ ഓടി മാറിയിരുന്നു. പരിക്കേറ്റവരെ ഗവൺമെന്റെ് ആശുപത്രികളിലേയ്ക്ക് മാറ്റി.