khattar-

ചണ്ഡീഗഢ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി തന്നെയാണ് രോഗ വിവരം അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി തന്നോട് സമ്പർക്കം പുലർത്തിയ പ്രവർത്തകരോടും മറ്റും സ്വയം നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും ഖട്ടാർ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട ഖട്ടാർ സ്വയം നിരീക്ഷണത്തിലായിരുന്നു.