ശിവശങ്കറിന് സ്വപ്‌നയെ പരിചയപ്പെടുത്തി കൊടുത്തത് ആര് ? അക്കാര്യം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയോ ? വെളിപ്പെടുത്തിയെന്ന് വേണം സംശയിക്കാൻ. കാരണം ശിവശങ്കറിനെതിരെ പരസ്യമായി തിരിഞ്ഞ് രണ്ടു മന്ത്രിമാർ രംഗത്ത് വന്നു കഴിഞ്ഞു. ശിവശങ്കറിന് മേൽ കുറ്റം അവർ പരസ്യമായി പറയാൻ തുടങ്ങിയതിന്റെ അർത്ഥം ശിവശങ്കർ ആവശ്യമില്ലാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തി എന്നത് കൊണ്ട് തന്നെയാണ്. ലൈഫ് മിഷൻ കൈക്കൂലി വിവാദത്തിൽ ആരൊക്കെയാണ് കുടുങ്ങാൻ പോകുന്നത് ? രാഷ്‌ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നതിനു മുൻപ് സി .ബി .ഐ യുടെ അന്വേഷണം വന്നാൽ കുടുങ്ങുന്നത് ഇതിനൊക്കെ ചുമതല വഹിച്ച മുൻ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഐ. എ. എസ് ഉദ്യോഗസ്ഥരായിരിക്കും.അതിനെക്കുറിച്ചുള്ള അന്വേഷണമാണ് കൗമുദി അനലിറ്റിക്കയുടെ ഈ ലക്കം..