asteroid

ലോസ്ആഞ്ചലസ് : കൊവിഡിൽ വിറങ്ങലിച്ചിരിക്കുന്ന ലോകത്തെ തേടി ഇതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നു. നവംബർ മൂന്നിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേ ദിവസം ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കാമെന്നാണത്. നാസയാണ് ഇപ്പോൾ ഭൂമിയുടെ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ' 2018VP1 ' എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്. അന്തരീക്ഷത്തിൽ കടക്കുന്നതോടെ ഛിന്നഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചേക്കും. 0.41 ശതമാനമാണ് ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യതയെന്ന് നാസ പറയുന്നു. ഏകദേശം 6.5 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം.

2018ൽ കാലിഫോർണിയയിലെ പലോമർ നിരീക്ഷണകേന്ദ്രത്തിൽ വച്ചാണ് ' 2018VP1 ' നെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയിൽ പതിച്ചാലും ഗുരുതരമായ ആഘാതം ഉണ്ടായേക്കില്ലെന്നാണ് യു.എസ് സ്പെയ്സ് ഏജൻസിയുടെ വിലയിരുത്തൽ.