പനാജി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെ മുതൽ അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞുതുടങ്ങിയെന്നും ഡൽഹി എയിംസിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അദ്ദേഹത്തെ തുടർചികിത്സയ്ക്കായി വിമാനമാർഗം ഡൽഹിയിലേക്ക് കൊണ്ടുപോകണോ എന്നകാര്യം ഡോക്ടർമാർ തീരുമാനിക്കും.
പ്രതിരോധം, ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ശ്രീപദ് നായിക്ക്. 10 ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.