ket

റായ്ഗഡ്: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്കേറ്റു. എഴുപതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

റായ്ഗഡ് ജില്ലയിലെ കാജൽപുരയിലാണ് വൈകിട്ട് 6.30 ഓടെ അപകടം നടന്നത്.

അഞ്ചു നില കെട്ടിടത്തിലായി 45ഓളം ഫ്ളാറ്റുകളാണുള്ളത്. ഇതിൽ മൂന്ന് നിലകൾ പൂർണമായും തകർന്നുവെന്നാണ് വിവരം.
ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.