
ഏറെ കൊട്ടിഘോഷിച്ച് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫാൽ പോർവിമാനങ്ങൾ വിപണിയിൽ വൻ പരാജയമെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. 2001ൽ അവതരിപ്പിച്ച റഫാൽ പോർ വിമാനം ഇതുവരെ ഫ്രാൻസിനു പുറമെ ഈജിപ്ത്, ഖത്തർ, ഇപ്പോൾ ഇന്ത്യയും മാത്രമാണ് ഉപയോഗിക്കുന്നത്. റഫാലിന്റെ വരവിനെ ഇന്ത്യ വൻ ആഘോഷമാക്കുന്നുണ്ടെങ്കിലും മിക്ക സൈനിക വിദഗ്ധരും ഇതിന്റെ വിപണി സാദ്ധ്യതകളെ ചോദ്യം ചെയ്യുന്നുണ്ട്