k-surendran-

തിരുവനന്തപുരം: നിയമസഭയില്‍ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച് വൈകിയതിനെ തുടർന്ന് ഇന്നത്തെ കൊവിഡ് കണക്കുകൾ പുറത്തുവിടാൻ വൈകിയതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്താസമ്മേളനങ്ങൾ ഇല്ലാത്ത ദിവസങ്ങളിലും വൈകിട്ട് ആറ് മണിയോടെ പ്രസിദ്ധീകരിക്കുന്ന കൊവിഡ് കണക്ക് ഏറെ വൈകി ഏകദേശം ഒമ്പതുമണിയോടെയാണ് പുറത്തുവിട്ടത്. സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

. 'ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു' എന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം.

ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പരിഹാസവുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കൊവിഡ് കണക്കുകൾ പുറത്തുവിടാതിരുന്നതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പ്രസ് റിലീസ് പുറത്തുവിട്ടത്.