വയനാട്ടിലെ 52 കുറിച്ച്യത്തറവാടുകളിലൊന്നായ വലിയ മിറ്റത്തെ കുട്ടികളും മുതിർന്നവരുമെല്ലാം ഇപ്പോൾ വയൽപ്പണിയുടെ തിരക്കിലാണ്. കാലമേറെ മാറിയെങ്കിലും ഇപ്പോഴും തറവാട്ട് കാരണവർ ചന്തുവിന്റെ നേതൃത്വത്തിൽ അവരൊരുമിച്ച് വിതയ്ക്കുകയും കൊയ്യുകയും കിട്ടുന്ന നെല്ല് തുല്യമായി പങ്കിടുകയും ചെയ്യുന്നു.അമ്പും വില്ലും ഇപ്പോഴുമുണ്ടെങ്കിലും ഉപയോഗിക്കുന്നില്ലെന്ന് മാത്രം