കൊച്ചി: കൊച്ചിയിൽ പതിന്നാലുകാരി കൂട്ടമാനഭംഗത്തിനിരയായി. എറണാകുളം മഞ്ഞുമ്മലിൽ നടന്ന സംഭവത്തിൽ ഉത്തര്‍പ്രദേശുകാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്. മൂന്നുപേര്‍ സംസ്ഥാനം വിട്ടു. മാർച്ച് മുതൽ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നു. കേരളം വിട്ട പ്രതികൾക്കെതിരെ തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.