വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ച ബോളിവുഡ് സൂപ്പർ താര ഷാരൂഖ് ഖാന് നേരെ സൈബർ ആക്രമണം. ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് ശേഷം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ അദ്ദേഹം നെറ്റിയിൽ ചുവന്ന കുറി തൊട്ട് നിൽക്കുന്ന ചിത്രമാണ് ചിലരെ ചൊടിപ്പിക്കുന്നത്.
മുസ്ലിമായ ഒരാൾ ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നാണ് ഇവർ പറയുന്നത്. എന്നാൽ നിങ്ങൾ എന്ത് മുസ്ലിം ആണെന്നും ഇങ്ങനെയൊക്കെ പ്രവർത്തിച്ചാൽ അല്ലാഹുവിന്റെ മുൻപിൽ എങ്ങനെ നിൽക്കാൻ സാധിക്കുമെന്നും ഇവർ ചോദിക്കുന്നു.
എന്നാൽ ഷാറൂഖിന്റെ ഈ ചിത്രങ്ങളെ പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. എല്ലാ മതങ്ങളും ആഘോഷിക്കുന്ന യഥാർഥ ഭാരതീയനാണ് അദ്ദേഹമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
എല്ലാ വർഷവും കുടുംബസമേതം വിനായക ചതുർത്ഥി ആഘോഷിക്കുന്നയാളാണ് ഷാരൂഖ് ഖാൻ. ഗണേശ ചതുർഥി ആഘോഷിച്ച സൽമാൻഖാനെതിരെയും ഇത്തരത്തിൽ വിമർശനം ഉണ്ടാകുണ്ട്