vegatarian

സസ്യാഹാരങ്ങൾ ഉൾപ്പെടുന്ന ഡയറ്റാണ് വെജിറ്റേറിയൻ ഡയറ്റ്. മാംസഭുക്കുകളേക്കാൾ കൂടുതലായി സസ്യഭുക്കുകൾക്ക് ഫൈബർ,മഗ്നീഷ്യം,വിറ്രാമിൻ എ,സി തുടങ്ങിയ അവശ്യപോഷകങ്ങൾ ലഭിക്കും. മാത്രമല്ല രോഗപ്രതിരോധശേഷിയും കൂടുതലുള്ളതായി കാണാം. ശരീരഭാരം കുറയ്ക്കാൻ വെജിറ്റേറിയൻ ഡയറ്റ് ഫലപ്രദമാണ്. മറ്ര് ലോ കലോറി ഡയറ്രുകളേക്കാൾ രണ്ടിരട്ടി വേഗത്തിൽ ഭാരം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്തന,വൻകുടൽ,മലാശയ അർബുദ സാധ്യതകളേയും ചെറുക്കാൻ ഈ ഭക്ഷണശൈലി പിന്തുടരുന്നവർക്ക് സാധിക്കും എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ ഡയറ്റിനു കഴിയും.

ട്രൈഗ്ളിസറൈഡുകളുടേയും ചീത്ത കൊളസ്ട്രോളുകളുടേയും അളവു കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കഴിയുന്നത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കാം. ശരീരത്തിൽ കുറവുള്ള പോഷകങ്ങളേയും ജീവകങ്ങളേയും അറിഞ്ഞ് അവ കൂടുതലുള്ള വിഭവങ്ങൾ ചേർത്ത് വെജിറ്റേറിയൻ ഡയറ്ര് മെച്ചപ്പെടുത്താം.