covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേർ രോഗമുക്തി നേടി.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപതിനായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,914,716 ആയി ഉയർന്നു. 181,097പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 3,216,065 പേർ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് ഇപ്പോഴും രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 3,627,217 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 115,451 പേർ സുഖം പ്രാപിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,778,709 ആയി.

ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 31.50 ലക്ഷവും പിന്നിട്ടു. മരണസംഖ്യ 58,000 ആയി. ആകെ രോഗികളുടെ 22.88ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മരണനിരക്ക് 1.85 ശതമാനമായി കുറഞ്ഞു. ഇതുവരെ 3,59,02,137 കൊവിഡ് ടെസ്റ്റുകൾ നടത്തി.