arrest

ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരാറുകാരനായ രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പഞ്ചായത്ത് ഓഫീസ് ആക്രമിച്ചത്.

ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ സെക്രട്ടറിക്ക് പരിക്കേറ്റു. രണ്ട് ജീവനക്കാരുടെ കൈ അക്രമി സംഘം തല്ലിയൊടിച്ചു. സംഭവത്തിന് പിന്നിലുള്ള കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രാജൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. ഇത് പൊളിച്ചുനീക്കാൻ കഴിഞ്ഞദിവസം സബ് കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പഞ്ചായത്ത് ഓഫീസ് ആക്രമിച്ചതെന്നാണ് സൂചന.