ആസിഫലി നായകനാകുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ. ഫേസ്ബുക്ക് പേജിലൂടെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നടൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
മഹേഷിനും മാരുതി 800നും ഇടയിൽ ഒരു പെൺകുട്ടി കടന്നുവരുന്നതാണ് മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം.സിനിമയുടെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത് സേതുവാണ്. കുട്ടനാടൻ ബ്ലോഗിനുശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.