aashiq-abu

സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ട്രോളുമായി സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസവുമായി അദ്ദേഹം എത്തിയിരിക്കുന്നത്. മോഹൻലാലും ജഗതി ശ്രീകുമാറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച യോദ്ധ എന്ന സിനിമയിലെ ഒരു ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാൽ കഥാപാത്രമായ അശോകനും, ജഗതി അവതരിപ്പിച്ച അരിശുംമൂട്ടിൽ അപ്പുക്കുട്ടനും ചെസ് കളിക്കുന്ന ചിത്രങ്ങളാണ് ആഷിഖ് അബു പങ്കുവച്ചിരിക്കുന്നത്. കളിയിൽ തോൽവി ഉറപ്പാകുമ്പോൾ ചെസ്‌ബോർഡ് തട്ടിക്കളയുന്ന ജഗതിയാണ് ചിത്രത്തിൽ ഉള്ളത്.അടിക്കുറുപ്പുകളൊന്നുമില്ലാതെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതെങ്കിലും അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.