mohanlal-dq-prithvi

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ പുത്തൻ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ 'താരരാജാവിനൊപ്പമുള്ള' പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.

ചിത്രം പോസ്റ്റ് ചെയ്തിട്ട് വളരെ കുറച്ച് സമയം മാത്രമേ ആയിട്ടുള്ളുവെങ്കിലും, ഇതിനോടകം തന്നെ ആരാധക‌‌ർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു. 'പൊളി പിക്ക്', 'കിടുവേ' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിക്കുന്നതോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുടിയും താടിയുമൊക്കെ കളഞ്ഞിട്ടുള്ള പുത്തൻ ലുക്ക് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന 'കുറുപ്പ്' ആണ് ദുൽഖറിന്റെ പുതിയ ചിത്രം.

ആടുജീവിതം, കടുവ, കറാച്ചി, വാരിയംകുന്നന്‍ തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കുന്നത് 2021-ല്‍ ആണ്. കൂടാതെ പൂര്‍ണ്ണമായും വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ വരുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാനം നടത്തിയിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റേയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, സുപ്രിയാ മേനോനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുല്‍ രാജ് ഭാസ്‌കറാണ്. പൃഥ്വിരാജ് സുകുമാരന്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.