പൃഥ്വിരാജും ദുൽഖറുംസമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച മോഹൻലാലിനൊപ്പമുള്ള ചിത്രം തരംഗമാകുന്നു. ആരാധകരെ പോലെ തന്നെ താരങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇവർ മൂവരും ഒരുമിച്ചുള്ള ഒരു സിനിമ സമീപഭാവിയിൽ തന്നെ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. എറണാകുളത്ത് ഒരു പൊതുചടങ്ങിൽ വച്ചാണ് സൂപ്പർതാരവും യുവ സൂപ്പർതാരങ്ങളും കണ്ടുമുട്ടിയത്.